ഡെലിവറി ജീവനക്കാർക്ക് കൊവിഡ് ഇൻഷുറൻസ് പരിരക്ഷ നല്‍കാന്‍ തീരുമാനിച്ച് പ്രമുഖ ഇ കൊമേഴ്സ് കമ്പനികൾ. ഫ്ലിപ്‌കാർട്, സൊമാറ്റോ, ബിഗ് ബാസ്‌കറ്റ്, ആമസോൺ എന്നീ കമ്പനികളാണ് ഡെലിവറി ജീവനക്കാര്‍ക്ക് കൊവിഡ് ഇന്‍ഷുറന്‍സ് ഉറപ്പാക്കിയത്. ഭൂരിഭാഗം സ്ഥാപനങ്ങളും 50000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളാണ് എടുത്തിരിക്കുന്നത്.
ഡെലിവറി വിഭാഗത്തിലെ ജീവനക്കാർ, പ്രാദേശിക കച്ചവടക്കാർ, വിതരണ ശൃംഖലയിലെ അനുബന്ധ കമ്പനികൾ എന്നിവർക്കാകും ആരോഗ്യ സുരക്ഷയും വേതന സംരക്ഷണവും ബാധകമാവുക.പേ റോളിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതിക്ക് 2500 രൂപയാണ് പ്രീമിയം തുക.
പ്രമുഖ ഇ കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് 1.2 ലക്ഷം പേർക്കാണ് ആരോഗ്യ പരിരക്ഷ ഉൾപ്പെടുത്തിയിരിക്കുന്നത്. ആമസോണാകട്ടെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചാൽ 14 ദിവസം ശമ്പളത്തോടെ അവധി നല്‍കും. 25 ദശലക്ഷം ഡോളറിന്റെ ദുരിതാശ്വാസ പദ്ധതിയും ആമസോൺ ഏറ്റെടുത്തിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.