പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്‌ഡൗൺ; കര്‍ശന നിയന്ത്രണങ്ങളെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് പട്ടാന്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാന്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗവ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി. അതിര്‍ത്തി മേഖലകളിലുള്‍പ്പെടെ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു.

അര്‍ദ്ധരാത്രി മുതല്‍ പതിനാറ് പഞ്ചായത്തിലും പട്ടാന്പി മുനിസിപ്പാലിറ്റിയിലുമാണ് അനിശ്ചിതകാലത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന്‍റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. പൊതുഗതാഗതം അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ ക‍ഴിയൂ.

ആരോഗ്യപ്രവര്‍ത്തകര്‍ പോലീസ് ഫയര്‍ഫോ‍ഴ്സ് എന്നിവര്‍ക്ക് നിയന്ത്രണമില്ല.പട്ടാന്പി നഗരസഭ, ചാലിശ്ശേരി ,നാഗലശ്ശേരി, തൃത്താല,കപ്പൂർ, പട്ടിത്തറ തിരുമിറ്റക്കോട്, ആനക്കര പരുതൂർ,തിരുവേഗപ്പുറ വിളയൂർ ,കൊപ്പം,ഓങ്ങല്ലൂർ, കുലുക്കല്ലൂർ,മുതുതല ,വല്ലപ്പുഴ,നെല്ലായ പഞ്ചായത്തുകളിലാണ് ലോക്ക് ഡൗണ്‍.

പട്ടാന്പിയിലേത് ഭയാനകസാഹചര്യമാണ്. കൂടുതല്‍ ക്ലസ്റ്ററുകളുണ്ടായി സാമൂര്യവ്യാപനമുണ്ടാകാതിരിക്കാനാണ് നടപടിയെന്നും സമീപ പ്രദേശങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അതിര്‍ത്തി പ്രദേശങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികള്‍, ബസ് സ്റ്റാന്‍റുകള്‍, പച്ചക്കറി ചന്തകള്‍, മത്സ്യമാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. രോഗ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കു കീ‍ഴില്‍ 120 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ അടിയന്തിരമായി ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News