പാര്‍ട്ടിയ്ക്ക് എന്നും ഒറ്റ അഭിപ്രായം മാത്രം, ഭിന്നതയില്ല; വാര്‍ത്തകളെ തള്ളി സീതാറാം യെച്ചൂരി

ദില്ലി: കേരളത്തിലെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സിപിഐഎമ്മിനുള്ളില്‍ ഭിന്നതയെന്ന മാധ്യമ വാര്‍ത്തകളെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. പാര്‍ട്ടിയ്ക്ക് എന്നും ഒറ്റ അഭിപ്രായം മാത്രമാണെന്നും ഭിന്നതയില്ലെന്നും യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.

25, 26 തിയതികളില്‍ ഓണ്‍ലൈന്‍ ആയി നടക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ പാശ്ചാത്തലാത്തിലാണ് ചില മലയാള പത്രങ്ങള്‍ നുണ പ്രചരിപ്പിച്ചത്. യോഗത്തില്‍ സ്വര്‍ണകടത്തു ചര്‍ച്ച ചെയ്യുന്നതില്‍ ഭിന്നതയുണ്ട് എന്നായിരുന്നു വാര്‍ത്ത. രണ്ടുപക്ഷം എന്നും വരുത്തി തീര്‍ക്കാനും ശ്രമം വാര്‍ത്തയില്‍ ഉണ്ട്. എന്നാല്‍ ഇതിനെതിരെ അതിശക്തമായ ഭാഷയില്‍ പ്രതികരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി പാര്‍ട്ടി നിലപാട് ഒന്ന് കൂടി ഓര്‍മിപ്പിച്ചു. ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണ കടത്തു പിടികൂടിയതിന് പിന്നാലെ ഏത് തരത്തിലുള്ള അന്വേഷണവും നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ടിരുന്നു. അത് പ്രകാരം എന്‍ഐഎ അന്വേഷണം നടക്കുന്നു. കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയുന്ന കാര്യ ത്തില്‍ ഭിന്നത ഇല്ല. സിപിഐഎമ്മിന് എന്നും ഒറ്റ അഭിപ്രായം മാത്രം. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല. കേരളത്തിലെ സംഭവ വികാസങ്ങളില്‍ റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്തകളും യെച്ചൂരി തള്ളി കളഞ്ഞു.

കണ്‍സള്‍ട്ടന്‍സി രാജ് എന്ന കേരളത്തിലെ പ്രതിപക്ഷ നേതാവിന്റെ കത്തിന് ഉടന്‍ മറുപടി നല്‍കുമെന്നും യെച്ചുരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here