കാസർകോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ മുസ്സീം ലീഗ് – എസ് ഡി പി ഐ പ്രവർത്തകർ. പോക്സോ ഉള്‍പ്പെടെ 5 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതില്‍ മൂന്നു കേസുകളില്‍ പെണ്‍കുട്ടിയുടെ പിതാവ് പ്രതിയാണ്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവ് അടക്കം ഏഴ് പേരാണ്. മദ്രസാ അധ്യാപകനായ പിതാവ് എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും മൂടി വെച്ച പെണ്‍കുട്ടിയുടെ അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെണ്‍കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്‌റേറഷനിൽ പരാതി നല്‍കിയത് . പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരുതവണ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു.
ഈ സംഭവം അറിഞ്ഞ കുട്ടിയുടെ അമ്മാവന്‍ ആണ് പൊലീസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്‍റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്.

Get real time update about this post categories directly on your device, subscribe now.