‘സക്കാത്ത്’ സംഭാവനയോ, സമ്മാനമോ അല്ല, സഹജീവികളോടുള്ള സ്‌നേഹവും ആദരവും വെളിവാക്കുന്ന പുണ്യ കര്‍മ്മം; യുഡിഎഫ് കണ്‍വീനര്‍ക്ക് മന്ത്രി കെടി ജലീലിന്റെ മറുപടി

യുഡിഎഫ് കണ്‍വീനര്‍ക്ക് തുറന്ന കത്തിലൂടെ മന്ത്രി കെടി ജലീലിന്റെ മറുപടി.

‘സക്കാത്ത് ‘ എന്നത് സംഭാവനയോ, സമ്മാനമോ അല്ലെന്നും സഹജീവികളോടുള്ള സ്‌നേഹവുംആദരവും വെളിവാക്കുന്ന പുണ്യ കര്‍മ്മമാണെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

രാഷ്ട്രീയമോ മതമോ നോക്കാതെ നല്‍കിയ പുണ്യത്തെയാണ് സംഭാവന സ്വീകരിക്കലെന്ന് യുഡിഎഫ് കണ്‍വീനര്‍ വിശേഷിപ്പിച്ചത്. ഇന്‍ഡ്യന്‍ കറന്‍സിയോ വിദേശ കറന്‍സിയോ താന്‍ സംഭാവനയായി സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കി.

താന്‍ ആവശ്യപ്പെട്ടല്ല യുഎഇ കോണ്‍സുലേറ്റ് റംസാന്‍ ഭക്ഷണക്കിറ്റുകള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News