ലക്ഷദ്വീപിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് ‘ഫണ്ടത്തെ കലം’; ഗാനം ശ്രദ്ധേയമാകുന്നു

ലക്ഷദ്വീപിലെ ആദ്യകാലവും ജനജീവിതവും ഭാഷയും സംസ്‌കാരവുമെല്ലാം വീണ്ടെടുക്കുകയാണ് ‘ഫണ്ടത്തെ കലം’ എന്ന സംഗീത ആല്‍ബത്തിലൂടെ ഒരു കൂട്ടം യുവാക്കള്‍.

ലക്ഷദ്വീപിലെ ജനങ്ങളുടെ ആദ്യകാല ജീവിതത്തെ വിവരിക്കുന്ന ‘ഓബേല്ലമ്മ’ എന്ന ഗാനം ഇതിനകം ശ്രദ്ധയമായി കഴിഞ്ഞു. പ്രദേശവാസികളുടെ കടല്‍ യാത്രയെ ലക്ഷദ്വീപ് ഭാഷയില്‍ വളരെ മനോഹരമായാണ് ഗാനത്തിലൂടെ വിവരിക്കുന്നത്.

ഗാനം എഴുതി സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ജലാലുദ്ദീന്‍ കട്മത്താണ്. സഫിയുള്ള മോനയാണ് എഡിറ്റിംഗ നിര്‍വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News