കൊവിഡ്; കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ കോടതികളും‌ അടച്ചിടും

കൊല്ലം ബാറിലെ രണ്ട്‌ അഭിഭാഷകർക്കും ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ് കൊടതിയിലെ ജീവനക്കാരിക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെ കൊല്ലം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന എല്ലാ കോടതികളും നാല്‌ ദിവസത്തേക്ക്‌ അടച്ചിടാൻ തീരുമാനിച്ചു.

ശനി, ഞായർ അവധി ആയതിനാൽ തിങ്കളാഴ്‌ച മാത്രമേ ഇനി പ്രവർത്തനം പുനരാരംഭിക്കുവെന്ന്‌ ജില്ലാ ജഡ്ജി അറിയിച്ചു.അതേ സമയം ജില്ലയിൽ 33 പോലീസുകാരെ ക്വാറന്റൈൻ ചെയ്തു.

രണ്ട്‌ അഭിഭാഷകർക്കും,ഒരു കോടതി ജീവനക്കാരിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കൊല്ലം ജില്ലാ കളക്ടർ കോടതികളും ബാർ അസോസിയേഷൻ ഹാളും 4 ദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശം നൽകിയത്.

അഭിഭാഷകരുടെയും,കോടതി ജീവനകാരിയുടേയും സമ്പർക്ക പട്ടികയിൽപെട്ടവരുടെ ആന്റിജൻ ടെസ്റ്റ് നടത്തിയതിൽ നെഗറ്റീവാണെങ്കിലും ഇൻകുബേഷൻ കാലയളവ് പ്രകാരം രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് കോടതികൾ അടച്ചിടണമെന്നു കാട്ടി ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് ജില്ലാകളക്ടർ കോടതി അടച്ചിടാൻ നിർദ്ദേശിച്ചത്.അതേ സമയം സമ്പർക്കമുള്ള അഭിഭാഷകർ സ്വയം രംഗത്തു വരാത്തത് ആശങ്ക ഉളവാക്കുന്നുവെന്ന് ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് പറഞ്ഞു.

ചൊവ്വാഴ്‌ച മുതൽ കലക്‌ടറേറ്റിൽ കിഴക്ക് വശമുള്ള ഗേറ്റ്‌ മാത്രമെ തുറക്കുകയുള്ളൂ, ഐഡി കാർഡ്‌ ഇല്ലാത്തവർക്ക് പ്രവേശനം ഉണ്ടാകില്ല.ആര്യങ്കാവിൽ കോവിഡ്‌ ബാധ സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം ജോലി ചെയ്‌തിരുന്നവർ ഉൾപ്പെശട വിവിധ പൊലീസ്‌ സ്‌ഗറ്റഷനുകളിലെ 32 പേർ കൊല്ലം റൂറൽ പരിധിയിൽ നിരീക്ഷണത്തിലാണ്‌.

സിറ്റി പൊലീസ്‌ പരിധിയിൽ പള്ളിത്തോട്ടത്ത്‌ ട്രോൾ ബാൻ ഡ്യുട്ടിയിലുള്ള ഒര്‌ പൊലീസുകാരൻ നിരീക്ഷണത്തിലായി.എക്‌സൈസ്‌ പിടിച്ച ‌കഞ്ചാവ്‌ പ്രതിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനാൽ കഴിഞ്ഞ ദിവസം അടച്ചിട്ട ചിന്നക്കടയിലെ ഡെപ്യുട്ടീ കമ്മീഷണർ ഓഫീസ്‌ ഉൾപ്പെട്ട എക്‌സ്‌സൈസ്‌ കോംപ്ലക്‌സ്‌ ചൊവ്വാഴ്‌ച തുറക്കുമെങ്കിലും ജീവനക്കാർ ഹാജരാകില്ല.ഏഴു ദിവസത്തേക്ക്‌ നിയന്ത്രണം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News