24 മണിക്കൂറില്‍ 40,425 കൊവിഡ് രോഗികൾ; മൂന്നാം ദിവസവും ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാം സ്ഥാനത്ത്

രാജ്യത്ത്‌ ഒറ്റദിവസത്തെ കൊവിഡ്‌ ബാധിതരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറില്‍ 40,425 രോഗികൾ. ആകെ രോ​ഗികള്‍ 11.34 ലക്ഷം കടന്നു. 681 മരണംകൂടി റിപ്പോർട്ട്‌ ചെയ്‌തതോടെ ആകെ മരണം 28,000 കടന്നു.

ചികിത്സയില്‍ നാലുലക്ഷത്തോളം പേരാണു‍ള്ളത്. ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍ അമേരിക്കയ്‌ക്കു പിന്നിൽ രണ്ടാമതാണ്‌ ഇന്ത്യ. ബ്രസീലിനെ ഇന്ത്യ മൂന്നാംദിവസവും പിന്തള്ളി.

അതേസമയം കൊവിഡ്‌ മരണനിരക്കിൽ തുടർച്ചയായി ദേശീയ ശരാശരി മറികടന്ന്‌ മഹാരാഷ്‌ട്രയും ഗുജറാത്തും ബംഗാളും. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ദേശീയ ശരാശരി 2.46 ശതമാനമാണ്. മഹാരാഷ്‌ട്ര (3.85), ഗുജറാത്ത്‌(4.48), ബംഗാൾ (2.67) എന്നിങ്ങനെയാണ് മരണനിരക്ക്.

മഹാരാഷ്ട്രയിൽ മരണം 12,000- കടന്നു. 24 മണിക്കൂറിനിടെ 176 മരണവും 8,240 രോഗികളും. ആകെ മരണം 12,030; ആകെ രോഗികൾ 3,18,695.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News