പട്ടാമ്പിയിലെ ഗ്രാമ ഭംഗി ഒപ്പിയെടുത്ത് ‘ഗായത്രി’; യൂട്യൂബില്‍ വെെറലായി ആല്‍ബം

പട്ടാമ്പിയിലെ ഗ്രാമ ഭംഗി ഒപ്പിയെടുത്ത ഗൃഹാതുരത്വം നിറഞ്ഞ ഒരു മ്യൂസിക്ക് ആല്‍ബവുമായാണ് ആനന്ദ് ബോദ് എന്ന സംവിധായകന്‍ എത്തുന്നത്…ലോക്ക് ഡൗണ്‍ സമയത്ത് കൃത്യമായ നിയന്ത്രണങ്ങളോടെ ചിത്രീകരിച്ച ഗായത്രി എന്ന ആല്‍ബം യൂട്യൂബില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുകയാണ്..

സംവിധായകന്‍ ആനന്ദ് ബോദ് തന്നെയാണ് ആല്‍ബത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്…പ്രണയത്തിന്‍റെ മധുരനിമിഷങ്ങള്‍ പട്ടാമ്പിയിലെ ഗ്രാമീണ ഭംഗിയിലൂടെ ഒപ്പിയെടുത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് ബോദി മീഡിയ എന്ന മീഡിയ സംഘം.

ശിവദാസ് വാരിയറാണ് ആല്‍ബത്തിന്‍റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്….എടപ്പാള്‍ വിശ്വനാണ് ഗാനം ആലാപിച്ചിരിക്കുന്നത്…മുബഷീര്‍ പട്ടാമ്പിയാണ് ഗ്രാമീണ ഭംഗി ക്യാമറകളിലൂടെ ഒപ്പിയെടുത്തിട്ടുള്ളത്

ഇതിനു മുന്‍പ് യൂട്യൂബില്‍ വൈറലായ കല്‍ക്കി എന്ന ഷോര്‍ട്ട്ഫിലിം ഒരുക്കിയതും ആനന്ദ് ബോദും സംഘവുമാണ്… ഗായത്രി യൂട്യൂബില്‍ പ്രേക്ഷക മനസ് കീഴടക്കികൊണ്ടിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News