മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ അന്തരിച്ചു. 85 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ശ്വാസകോശ പ്രശ്നങ്ങളും മൂത്രതടസ്സവും കാരണം ജൂണ്‍ 11-നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞ ദിവസം ആന്തരിക രക്തസ്രാവമുണ്ടായതിനാല്‍ നില വഷളാവുകയായിരുന്നു

യുപി രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന നേതാക്കളില്‍ ഒരാളായ ലാല്‍ജി ടണ്ഠന്‍ കല്യാണ്‍ സിങ്, മായാവതി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്.
ബിഹാര്‍ ഗവര്‍ണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel