രണ്ടാം ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ ഇന്ന് കൊച്ചിയിലേക്ക്

രണ്ടാം ദൗത്യവുമായി പൊലീസ് ഹെലികോപ്റ്റർ ഇന്ന് കൊച്ചിയിലേക്ക്. ഹൃദയവുമായാണ് പോലീസ് ഹെലികോപ്റ്റർ ഇന്ന് വീണ്ടും കൊച്ചിയിലേക്ക് പറക്കുന്നത്. തിരുവനന്തപുരം കിംസിൽ നിന്നും എറണാകുളം ലിസിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്.

മസ്തിഷ്കാഘാതം സംഭവിച്ച തിരുവനന്തപുരം സ്വദേശിയുടെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിലെത്തിക്കുന്നത്. ഹൃദയം തൃപ്പൂണിത്തുറ സ്വദേശിക്ക് വച്ച് പിടിപ്പിക്കും. കൊച്ചിയിൽ നിന്നും ഡോക്ടർമാർ അടങ്ങുന്ന സംഘം തിരുപനന്തപുരത്തേക്ക് പുറപ്പെട്ടു.

ഇത് രണ്ടാം തവണയാണ് പൊലീസ് ഹെലികോപ്റ്റർ കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് പറക്കുന്നത്. ഇതിന് മുമ്പ് പൊലീസ് ഹെലികോപ്റ്റർ വാടകക്ക് എടുത്തത് ചിലർ വിവാദമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News