രാജ്യത്തെ പൊതുകടം വർധിക്കുമെന്ന് എസ്ബിഐയുടെ പഠന റിപ്പോർട്ട്

രാജ്യത്തെ പൊതുകടം വർധിക്കുമെന്ന് എസ്ബിഐയുടെ പഠന റിപ്പോർട്ട്‌. ആഭ്യന്തര ഉല്പാദനത്തിന്റെ 87.6 ശതമാനം പൊതുകടമായിരിക്കുമെന്നും റിപ്പോർട്ട്‌. കോവിഡ് സാമൂഹ്യവ്യാപനം തടയാനുള്ള അടച്ചിടൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ തകർത്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ പ്രസിദ്ധീകാരണമായ ഇക്കോറാപ്പ് റിപ്പോർട്ടിലാണ് നടപ്പ് സാമ്പത്തിക വർഷത്തെ പ്രതിസന്ധി ചൂണ്ടികാണിക്കുന്നത്. പൊതുകടവും ജി. ഡി. പി യും തമ്മിലുള്ള ആനുപാതം നാല് ശതമാനമെങ്കിലും ഉയരും. 2019- 2020 സാമ്പത്തിക വര്ഷം ആകെ ആഭ്യന്തര ഉല്പാദനത്തിന്റെ 72.2 ശതമാനമായിരുന്നു പൊതു കടമെങ്കിൽ നടപ്പ് സാമ്പത്തിക വർഷം 87.6 ശതമാനമായി ഉയരും.

അതായത് 146.9 ലക്ഷം കോടിയിൽ നിന്നും 170 ലക്ഷം രൂപയിലേയ്ക്ക് കുതിയ്ക്കും. കേന്ദ്ര സർക്കാരിന്റെ ബാഹ്യകടമെടുപ്പ് 6.8 ലക്ഷം കോടിയായി ഉയരും. സംസ്ഥാനങ്ങളുടെ കടമെടുപ്പ് ജി. ഡി. പി യുടെ 27 ശതമാനമാകുമെന്നും റിപ്പോർട്ട്‌ പറയുന്നു.

2011-2012 ൽ പൊതുകടം 58.8 ലക്ഷം. ആഭ്യന്തര ഉല്പാദനത്തിന്റെ 67.4 ശതമാനം. പൊതു കടം ഉയർന്നാൽ സർക്കാരിന്റെ സാമ്പത്തിക വർധിക്കും. കോവിഡിനെ തുടർന്ന് സാമ്പത്തിക മേഖല നിഛലമായതും, ലോക്ക് ഡൗണും ഇന്ത്യൻ സബദ് വ്യവസ്ഥയെ തകർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News