തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കാൻ നടപടി ആരംഭിച്ചു.

കൂടെ പരീക്ഷ എഴുതിയവർക്ക് രോഗം പകരാൻ സാധ്യത കുറവാണെന്ന് ജില്ലാ സർവെയ്ലൻസ് ഓഫീസർ ജോസ് ഡിക്രൂസ് പറഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ചും കൃത്യമായി സാമൂഹിക അകലം പാലിച്ചുമായിരുന്നു പരീക്ഷാ നടത്തിപ്പ്. എന്നാൽ, പരീക്ഷാ കേന്ദ്രത്തിന് പുറത്ത് രക്ഷിതാക്കൾ കൂട്ടം കൂടിയിരുന്നോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News