ഫണ്ട് തിരിമറിക്കേസ്: ജാസ്മിന്‍ ഷാ അടക്കമുള്ള നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഫണ്ട് തിരിമറിക്കേസില്‍ ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ നാലു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ കോടതി പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. മറ്റ് മൂന്ന് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

സംഘടനയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ 7 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് പരാതിക്കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News