സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തമിഴ്നാട്ടില്‍ നിന്ന് എത്തിയ ഇടുക്കി സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി സ്വദേശിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അയ്യപ്പൻകോവിൽ സ്വദേശി നാരായണൻ (75) ആണ് മരിച്ചത്.

അസുഖം കൂടിയതിനാൽ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ഇയാള്‍ കഴിഞ്ഞ 14നാണ് തമിഴ്നാട്ടില്‍ നിന്ന് എത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് അനധികൃതമായാണ് ഇയാള്‍ എത്തിയത്. ഇയാള്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ഇന്നലെ വൈകിയാണ് ലഭിച്ചത്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News