മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മാധ്യമ വിമര്‍ശന പംക്തി ട്രൂ സ്റ്റോറിയിലാണ് മനോരമയുടെ വ്യാജ വാര്‍ത്തകളെ തുറന്നു കാണിക്കുന്നത്. അടുത്ത കാലത്ത് മാത്രം മനോരമ നല്‍കിയ 10 വാര്‍ത്തകള്‍ അക്കമിട്ട് നിരത്തിയാണ് മനോരമയുടെ രാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നത്.

‘കൊവിഡ് രോഗിക്ക് ആംബുലന്‍സ് നിഷേധിച്ചു’ എന്നത് മുതല്‍ ‘കളമശേരി മെഡിക്കല്‍ കോളേജ് വിഷയം’ വരെ മനോരമ നല്‍കിയ വ്യാജ വാര്‍ത്തകളും അതിന്റെ സത്യാവസ്ഥയും ട്രൂ സ്റ്റോറിലൂടെ വ്യക്തമാവുന്നു.

തിരഞ്ഞെടുപ്പ് അടുക്കാറാവുമ്പോള്‍ വ്യാജവാര്‍ത്താ പ്രളയമുണ്ടാവുമെന്നും. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ യുഡിഎഫിനൊപ്പം മുന്‍നിരയില്‍ മനോരമയുണ്ടാവുമെന്നും ട്രൂ സ്റ്റോറിയുടെ രണ്ടാം ഭാഗത്തില്‍ എം ബി രാജേഷ് ഓര്‍മിപ്പിക്കുന്നു.

ട്രൂ സ്റ്റോറിയുടെ ഒന്നാം ഭാഗത്തില്‍ എഷ്യാനെറ്റ് ന്യൂസിന്റെ വ്യാജ പ്രചാരണങ്ങളെയാണ് തുറന്നു കാട്ടിയത്.

പ്രത്യേക അജണ്ട നിശ്ചയിച്ച് എഷ്യാനെറ്റ് നടത്തുന്ന സംവാദ പരിപാടിയില്‍ സിപിഐഎം പ്രതിനിധികള്‍ ഇനി പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ചാനല്‍ ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തങ്ങളുടെ നിലപാട് അവതിരിപ്പിക്കുന്ന വേദിയാണ്. എന്നാല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ച സിപിഐഎം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ അവതരിപ്പിക്കാനും പാര്‍ട്ടിയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക് മാറിയ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here