സ്വര്‍ണക്കടത്തുക്കേസ്: വ്യാജ സീല്‍ നിര്‍മിച്ചത് സ്റ്റാച്യുവിലെ കടയില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ വ്യാജ സീല്‍ ഉണ്ടാക്കിയത് തിരുവനന്തപുരം സ്റ്റാച്യുവിന് സമീപത്തെ കടയില്‍.

തെളിവെടുപ്പിനിടെ കേസിലെ ഒന്നാംപ്രതി സരിത്താണ് എന്‍ഐഎ സംഘത്തിന് കട കാണിച്ചു കൊടുത്തത്.

തെളിവെടുപ്പിനായി കൊച്ചിയില്‍നിന്ന് പുലര്‍ച്ചെ തിരിച്ച സംഘം 11 മണിയോടെയാണ് തലസ്ഥാനത്തെത്തിയത്. ആദ്യം പൊലീസ് ക്ലബ്ബിലാണ് സരിത്തിനെ എത്തിച്ചത്. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പൊലീസ് ക്ലബ്ബില്‍നിന്ന് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

നേരത്തെ, ഇവിടെ നടത്തിയ റെയ്ഡില്‍ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. സരിത്തിനെ നന്ദാവനത്തെ ബാറിലെത്തിച്ചും എന്‍ഐഎ സംഘം തെളിവെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News