അയോഗ്യരാക്കുന്നതിനെതിരെ സച്ചിന്‍ പൈലറ്റും 18 എം. എല്‍. എമാരും നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് രാജസ്ഥാന്‍ ഹൈകോടതി. അത് വരെ വിമതര്‍ക്ക് എതിരെ നടപടി എടുക്കരുതെന്ന് രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ക്ക് ഹൈകോടതി നിര്‍ദേശം നല്‍കി.
അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയോടൊപ്പം നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനും 18 വിമത എം. എല്‍. എ മാര്‍ക്കും താത്കാലിക ആശ്വാസം.
വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയ ഹൈകോടതി വിധി പറയാന്‍ കേസ് വെള്ളിയാഴ്ചതേയ്ക്ക് മാറ്റി. അത് വരെ വിമതര്‍ക്ക് എതിരെ നടപടി എടുക്കരുതെന്ന് ജസ്റ്റിസുമാരായ ഇന്ദ്രജിത്ത് മഹാന്റി, പ്രകാശ് ഗുപ്ത എന്നിവര്‍ രാജസ്ഥാന്‍ നിയമസഭ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാരിനെതിരെ തിരിഞ്ഞ സച്ചിന്‍ പൈലറ്റിനും 18 വിമത എം. എല്‍. എ മാര്‍ക്കും സ്പീക്കര്‍ നല്‍കിയ അയോഗ്യത നോട്ടീസിന് മറുപടി നല്‍കാനുള്ള സമയം അവസാനിക്കാന്‍ ഇരിക്കെയാണ് കോടതി ഇടപെടല്‍. ജനപ്രതിനിധികള്‍ക്ക് മറുപടി നല്‍കാന്‍ വേണ്ട സമയം ലഭിച്ചില്ലെന്ന് സച്ചിന്‍ പൈലറ്റിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടി കാണിച്ചിരുന്നു.
അതേസമയം, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ചേര്‍ന്നു. എം. എല്‍. എ മാര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിയമസഭ വിളിച്ചു കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇത് മൂന്നാമത്തെ തവണയാണ് നിയമസഭാ കക്ഷിയോഗം ചേരുന്നത്.
Get real time update about this post categories directly on your device, subscribe now.