സ്വര്‍ണക്കടത്ത് കേസ്: മുഖ്യ കണ്ണി കെ ടി റമീസെന്ന് എന്‍ഐഎ; പ്രതികള്‍ നശിപ്പിച്ച ടെലഗ്രാം ചാറ്റ് കണ്ടെടുത്തു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ. മുഖ്യ കണ്ണി കെ ടി റമീസെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതായി എന്‍ ഐ എ അറിയിച്ചു.

ലോക്ക് ഡൗണ്‍കാലത്ത് കൂടുതല്‍ സ്വര്‍ണ്ണം കടത്താന്‍ റമീസ് നിര്‍ബന്ധിച്ചുവെന്ന് പ്രതികള്‍. റമീസിനോപ്പം വലിയ ശൃംഖല പ്രവര്‍ത്തിക്കുന്നുവെന്നും എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാന ഗൂഢാലോചന നടന്നത് തിരുവനന്തപുരത്ത്. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.

റമീസിനെ പ്രതിചേര്‍ക്കാന്‍ നടപടി തുടങ്ങി. സ്വപ്നക്ക് വലിയ സമ്പത്തുണ്ട്. 6 ഫോണുകളും 2 ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു. ഫോണില്‍ നിന്ന് ടെലഗ്രാം ചാറ്റ് കണ്ടെടുത്തു. സ്വപ്നയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാളെ ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News