ടെസ്റ്റിംഗില്‍ സംസ്ഥാനം പിന്നിലാണെന്ന് പറയുന്നത് തെറ്റ്; സെക്കന്ററി കോണ്ടാക്ടുകള്‍ പിന്തുടരുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളം ടെസ്റ്റില്‍ പുറകിലാണെന്ന് പറയുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരോപണമുന്നയിക്കുന്ന പലരും ടെസ്റ്റിംഗ് എണ്ണം മാത്രമാണ് നോക്കുന്നത്. അത് ശാസ്ത്രീയമായ രീതിയല്ല. ഒരു പോസിറ്റീവ് കേസിന് ആനുപാതികമായി എത്ര ടെസ്റ്റ് നടത്തുന്നുവെന്നതാണ് പ്രധാനം.

കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കേരളം കാണിച്ച കരുതലിന്റെയും ജാഗ്രതയുടെയും ഗുണഫലമാണ് കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതി വിശേഷം.

ജനുവരി 30-നാണ് കൊവിഡുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അടിയന്തിര മുന്നറിയിപ്പ് നല്‍കിയത്. കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യത മുന്‍കൂട്ടി കണ്ട് പ്രതിരോധം തുടങ്ങി. അതുകൊണ്ടാണ് വുഹാനില്‍ നിന്ന് വന്ന ആദ്യത്തെ കേസുകള്‍ കണ്ടെത്തിയത്.

സെക്കന്ററി കോണ്ടാക്ടുകള്‍ പിന്തുടരുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണ്. അത്രമാത്രം ശ്രദ്ധയും അധ്വാനവും ഇതില്‍ കേരളം അര്‍പ്പിച്ചിട്ടുണ്ട്. നമ്മള്‍ കാണിച്ച ജാഗ്രതയും തയ്യാറെടുപ്പും ലോകത്ത് വളരെ ചുരുക്കം ഇടങ്ങളേ സ്വീകരിച്ചിട്ടുള്ളൂയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News