തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്ന പ്രചാരണം ചിലര്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
രോഗികളുടെ എണ്ണം മനഃപ്പൂര്‍വ്വം കുറച്ചെന്നും ഇപ്പോള്‍ കൂടുന്നുവെന്നുമാണ് പരാതി. ഇവര്‍ യാഥാര്‍ത്ഥ്യം മനസിലാക്കുന്നില്ല. എത്ര ആവര്‍ത്തിച്ചാലും പറഞ്ഞുകൊണ്ടിരിക്കും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല.
കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കാന്‍ വളരെ സാധ്യതയുള്ള പ്രദേശമാണ് കേരളം. ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണ് കേരളത്തിലെ ജനസാന്ദ്രത. രാജ്യത്ത് വയോജനങ്ങള്‍ ഏറ്റവും കൂടുതലുള്ളതും ഇവിടെയാണ്. മഹാമാരിക്ക് വലിയ നാശം വിതയ്ക്കാവുന്ന നിരവധി ഘടകങ്ങള്‍ കേരളത്തിലുണ്ട്.
രോഗികളുടെ കണക്കും മരണനിരക്കും തമ്മിലുള്ള നിരക്ക് 0.33 ശതമാനമാണ്. അതായത് നൂറ് രോഗികളില്‍ 0.33 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത് എന്നര്‍ത്ഥം. ദില്ലിയിലെ നിരക്ക് ഇത് മൂന്ന് ശതമാനമാണ്. തമിഴ്‌നാട്ടില്‍ 1.5 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 3.8 ശതമാനമാണ്. ഗുജറാത്തില്‍ 4.4 ശതമാനവും കര്‍ണ്ണാടകയില്‍ 2.1 ശതമാനവുമാണ്.
ഇന്നലെ 36,806 കേസും 596 മരണവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ ഇന്നലെ 4985 കേസും 70 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയില്‍ 3648 കേസുകളും 72 മരണവും റിപ്പോര്‍ട്ട് ചെയ്തു.
ഈ സമയത്തും കേരളത്തില്‍ ഇത്ര കുറഞ്ഞ മരണം മാത്രമുണ്ടാകുന്നത് കേരളം ഉയര്‍ത്തിയ പ്രതിരോധത്തിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ടെസ്റ്റുകള്‍ നോക്കിയാലും കേരളം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിന് 44 ടെസ്റ്റാണ് നമ്മള്‍ നടത്തുന്നത്. മഹാരാഷ്ട്രയില്‍ അഞ്ച്, ദില്ലിയില്‍ ഏഴ്, തമിഴ്‌നാട്ടില്‍ 11, മഹാരാഷ്ട്രയില്‍ പതിനേഴുമാണ്.-മുഖ്യമന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.