സംസ്ഥാന അതിര്‍ത്തികള്‍ അടച്ചു; അത്യാവശ്യ യാത്രകള്‍ അനുവദിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതായും വളരെ അത്യാവശ്യ യാത്രകള്‍ക്കേ അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: കടലാക്രണം പലയിടത്തും രൂക്ഷമാണ്. ആളുകള്‍ക്ക് പ്രത്യേക പരിഗണനയോടെ സഹായം നല്‍കും. നിരീക്ഷണത്തില്‍ കഴിയുന്നവരെ സുരക്ഷാ മാനദണ്ഡം പാലിച്ച് മാറ്റും. ഭക്ഷ്യ കിറ്റുകള്‍ നല്‍കി തുടങ്ങി. ഭക്ഷണം പാകം ചെയ്യാനാവാത്തവര്‍ക്ക് തദ്ദേശ സ്ഥാപനം മുഖേന ഭക്ഷണം എത്തിക്കും.

സംസ്ഥാനത്ത് നടക്കുന്ന തൊഴില്‍ അഭിമുഖങ്ങളും മറ്റും സാമൂഹിക അകലം പാലിച്ച് വേണം. ചന്തകളില്‍ പ്രത്യേക നിരീക്ഷണം നടത്തും. ഹോള്‍സെയില്‍, റീട്ടെയ്ല്‍ മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

വിവിധ മാര്‍ക്കറ്റുകളില്‍ കടയുടമകള്‍ നിര്‍ദ്ദേശം അനുസരിക്കുന്നില്ല. ഇവരെ അറസ്റ്റ് ചെയ്യും. ഇത്തരം കടകള്‍ അടച്ചുപൂട്ടും. കൊവിഡ് ബാധിക്കുന്ന പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News