മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പയ്യന്നുര്‍ സഹകരണ ആശുപത്രി ഭരണ സമിതിയും ഡോക്ടര്‍മാരും ജീവനക്കാരും നല്‍കിയത് പത്തരലക്ഷം രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പയ്യന്നുര്‍ സഹകരണ ആശുപത്രി ഭരണ സമിതിയും ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രണ്ടാം ഗഡുവായി 501000 രൂപ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന് കൈമാറി. ആശുപത്രി പ്രസിഡണ്ട് അഡ്വ.ടി.വി.അജയകുമാറാണ് തുക കൈമാറിയത്.

രണ്ട് ഗഡുക്കളായി ആകെ 1051805 രൂപ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെയായി കൈമാറി. ചടങ്ങില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ടി.ഐ മധുസൂദനന്‍, ആശുപത്രി സെക്രട്ടറി കെ വി സന്തോഷ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News