വിമര്‍ശിക്കുന്നവര്‍ പൂര്‍ണമായും വാര്‍ത്ത വായിച്ചിട്ടില്ല; കേരളം കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ് വാര്‍ത്ത: ബിബിസി വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ സംബന്ധിച്ച് ബിബിസിയില്‍ വന്ന വാര്‍ത്തയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നുവെന്നാണ് ബിബിസ് വാര്‍ത്ത. വിമര്‍ശിക്കുന്നവര്‍ പൂര്‍ണമായും വാര്‍ത്ത വായിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

വിമര്‍ശിക്കുന്നവര്‍ നേരത്തെ പറഞ്ഞത് പിആര്‍ വര്‍ക്ക് കൊണ്ടാണ് ബിബിസി വാര്‍ത്ത ആദ്യം എഴുതിയതെന്നാണ്. ഇപ്പോള്‍ കേരളത്തിന് എന്തോ വലിയ തിരിച്ചടി നേരിട്ടുവെന്നാണ് അത്തരക്കാര്‍ വാര്‍ത്തയെ സ്വീകരിക്കുന്നത്. വാര്‍ത്തയിലെ പ്രസക്ത ഭാഗം പല വിദഗ്ധരും അഭിപ്രായപ്പെടുന്നത് പൊതുവില്‍ കേരളം നന്നായി ഇതിനെ പ്രതിരോധിച്ചെന്നാണ്.

ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തില്‍. നൂറ് കണക്കിന് ആരോഗ്യസംവിധാനമാണ് കേരളത്തിലാകെ സജ്ജീകരിച്ചത്. ഒറ്റയടിക്ക് ഓടിജയിക്കാനാവുന്ന ഒന്നല്ല കൊവിഡ് പോരാട്ടം. ഇത് മാരത്തോണ്‍ പോലെ ദീര്‍ഘമായ പരീക്ഷണ ഘട്ടം.

ഇതില്‍ പൊതുസമൂഹത്തിന്റെയും ജനത്തിന്റെയും ക്ഷമയും സഹന ശക്തിയും പരീക്ഷിക്കപ്പെടുന്നു. ഈ ബോധം ഓരോരുത്തര്‍ക്കും ഉണ്ട്. എങ്കിലേ അവസാനം വരെ ഓടിത്തീര്‍ക്കാനാവൂ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News