രാജ്യത്ത് രോ​ഗസ്ഥിരീകരണം 8.07 ശതമാനം; കേരളത്തില്‍ 4.47 ശതമാനം

ദില്ലി: രാജ്യത്ത്‌ കോവിഡ്‌ രോ​ഗസ്ഥിരീകരണനിരക്ക്  (പരിശോധനകളിൽ രോ​ഗംസ്ഥിരീകരിക്കുന്ന പോസിറ്റിവിറ്റി നിരക്ക്) 8.07 ശതമാനമായി. കേരളമടക്കം 30 സംസ്ഥാനങ്ങളിൽ ഇത്‌‌ ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന്‌ ആരോഗ്യമന്ത്രാലയം ഒഎസ്‌ഡി രാജേഷ്‌ ഭൂഷൺ അറിയിച്ചു. കേരളത്തിൽ ഞായറാഴ്‌ച പോസിറ്റിവിറ്റി നിരക്ക്‌ 4.47 ശതമാനം.

പത്തുലക്ഷം പേർക്ക്‌ 180 എന്ന തോതിലാണ് രാജ്യത്ത്‌ പ്രതിദിന പരിശോധന. ശരാശരി 140 എങ്കിലും വേണമെന്നാണ്‌ ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്നത്‌. കേരളം അടക്കം 19 സംസ്ഥാനങ്ങളിൽ പരിശോധനാതോത്‌ ദേശീയശരാശരിയേക്കാൾ മുകളിലാണ്‌. രാജ്യത്ത്‌ കോവിഡ്‌ മരണനിരക്ക്‌ 2.37 ശതമാനമായി.

● തമിഴ്‌നാട്‌ ആരോഗ്യസെക്രട്ടറി ജെ രാധാകൃഷ്‌ണന്റെ ഭാര്യ‌ക്കും മകനും കോവിഡ്‌.
● ജെഎൻയു വിദ്യാർഥിയും ജാമിയയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്‌ യുഎപിഎ കേസ്‌ നേരിടുകയും ചെയ്യുന്ന ഷർജീൽ ഇമാമിന്‌ കോവിഡ്‌. ഗുവാഹത്തിയിലെ ജയിലിലാണ്‌.
● ബംഗളൂരുവിൽ അടച്ചിടൽ നീട്ടില്ലെന്ന്‌ മുഖ്യമന്ത്രി യെദ്യൂരപ്പ. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽമാത്രം അടച്ചിടൽ തുടരും.

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 11.91 ലക്ഷം,‌ മരണം 28750. മഹാരാഷ്ട്രയിൽ ഒറ്റദിവസം 246 മരണം,8336 രോ​ഗികള്‍. ആകെരോ​ഗികള്‍ 3.27 ലക്ഷം. മരണം 12276. തമിഴ്‌നാട്ടിൽ 75 മരണം. ചെന്നൈയിൽമാത്രം 21 മരണം. ആന്ധ്രയിൽ 62 മരണം, ഡൽഹിയിൽ 27, കർണാടകയിൽ 61, ബംഗാളിൽ 35, ബിഹാറിൽ 11 മരണം. ഗുജറാത്തിൽ രോ​ഗികൾ അര ലക്ഷം കടന്നു. ചൊവ്വാഴ്‌ച 34 മരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News