ജയ്ഘോഷിനെ യുഎഇ കോണ്‍സുൽ ജനറലിന്‍റെ ഗൺമാനായി നിയമിച്ചത് മുൻ ഡിജിപി സെൻകുമാർ

ജയ്ഘോഷിനെ യു എ ഇ കോണ്‍സുൽ ജനറലിന്‍റെ ഗൺമാനായി നിയമിച്ചത് മുൻ ഡി.ജി.പി സെൻകുമാർ.തെളിവുകൾ കൈരളി ന്യൂസിന്. യു എ ഇ കോൺസിൽ ജനറലിന് ഭീഷണി ഉണ്ടെന്ന 20.6.2017 ലെ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

ജയ് ഘോഷ് ഗൺമാനായി യു എ ഇ കോണ്‍സുൽ ജനറലിന്‍റെ നിയമിക്കപെടുന്നത് 2017 ജൂൺ 27 നാണ്.നിലവിലെ ഡി ജി പി ലോക് നാഥ് ബഹ്റ പ്രോട്ടേക്കോൾ ലംഗിച്ച് നിയമനം നടത്തിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ രേഖ.ജയ് ഘോഷ് ഗൺമാനായി നിയമിച്ച് കൊണ്ട് സംസ്ഥാന പൊലീസ് ഇറക്കിയ ഉത്തരവാണിത്.

ഈ ഉത്തരവിൽ 2017 ജൂൺ 27മുതലാണ് നിയമനം എന്നത് വ്യക്തം22. 06.17ലാണ് ഉത്തരവിൽ സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി ഒപ്പ് ഇട്ടിരിക്കുന്നത്.എന്നാൽ കേരളാ പൊലീസിന്‍റെ ഒഫിഷൽ വെബ് സൈറ്റിലെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി പി സെൻ കുമാറിന്‍റെ ചിത്രമാണിത്.ഇതിൽ നൽകിയിരിക്കുന്ന കാലവധി നോക്കുക30.06.2017.അതായത് ജയ്ഘോഷിന്‍റെ നിയമനം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സെൻകുമാൽ വിരമിക്കുന്നതെന്ന് ചുരുക്കം.

വിഐപികള്‍ക്കും മറ്റ് വ്യക്തികള്‍ക്കും പരിരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം യെല്ലോ ബുക്ക് പുറത്തിറക്കും. അതിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കുന്നതാണ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി. സുരക്ഷാ ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷ നല്‍കുന്നതിന് തീരുമാനമെടുക്കുന്ന ആ സമിതിയുടെ ചുമതല.

യു എ ഇ കോൺസിൽ ജനറലിന് ഭീഷണി ഉണ്ടെന്ന 20.6.2017 ലെ ഇൻ്റലിജൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഗണ്‍മാൻ നിയമനം.സംസ്ഥാനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനവും അന്തര്‍ ദേശീയവുമായ ഒരു സ്ഥാപനം എന്ന നിലയ്ക്കാണ് സംസ്ഥന സര്‍ക്കാര്‍ യു.എ.ഇ കോണ്‍സുലേറ്റിന് സുരക്ഷ നല്‍കുന്നത്.ഭരണഘടനയുടെ ഷെഡ്യൂള്‍ 7 പ്രകാരം പൊതുക്രമസമാധാനം സംസ്ഥാന വിഷയമാണ്.

2017, 2018, 2019 വര്‍ഷങ്ങളില്‍ കൂടിയ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിതന്നെ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്‍റെ സുരക്ഷാ ഭീഷണി വിലയിരുത്തി സുരക്ഷ നീട്ടി നല്‍കുന്നു. വി.ഐ.പി.കളുടെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്ന ഉദ്യോഗസ്ഥന് 5 വര്‍ഷം വരെ ആവശ്യാനുസരണം തുടരുവാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.ഇതുകൂടാതെ ജയ്ഗോഷിനെതന്നെ തുടകരാൻ അനുവദികണമെന്ന് കാട്ടി യു എ ഇ കോണ്‍സുൽ ജനറൽ ഡി ജി പിക്ക് കത്ത് നൽകിയിരുന്നു ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു കാലവധി നീട്ടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here