ലോക്‌ഡൗണിലും നിയമനം; പിഎസ്‌സി വഴി ജോലി കിട്ടിയത്‌ 10054 പേർക്ക്‌‌

ലോക്‌ഡൗൺകാലത്ത്‌ കേരളത്തിൽ പിഎസ്‌സി വഴി നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർഥികളുടെ എണ്ണം പതിനായിരം കടന്നു. മാർച്ച്‌ 20 മുതൽ ജൂലൈ 15 വരെയുള്ള കണക്കുപ്രകാരം10054 പേർക്കാണ്‌ പിഎസ്‌സി അഡ്വൈസ്‌ അയച്ചത്‌. 55 റാങ്ക്‌ലിസ്‌റ്റും ഈ കാലയളവിൽ പ്രസിദ്ധീകരിച്ചു.

നിയമനനിരോധനമെന്നതടക്കം അടിസ്ഥാനരഹിത ആരോപണങ്ങളുയർത്തി യുഡിഎഫും അവരുടെ മുഖപത്രവും കുപ്രചാരണം തുടരുമ്പോഴാണ്‌ നിയമനം ലഭിച്ച ഉദ്യോഗാർഥികളുടെ പട്ടിക നീളുന്നത്‌. പിഎസ്‌സി നൽകുന്ന നിയമന ശുപാർശയുടെ കണക്കാണ് ഏതു സർക്കാരിന്റെ കാലത്തും ഔദ്യോഗികമായി പുറത്തുവരുന്നത്.

ഉദ്യോഗാർഥികൾ ജോലിക്ക്‌ ചേരാത്ത എൻജെഡി ഒഴിവുകളും അതിൽ ഉൾപ്പെട്ടിട്ടുണ്ടാകും. ഉണ്ടാകാൻ സാധ്യതയുള്ള എൻജെഡി ഒഴിവുകൾ മുൻകൂട്ടി കണ്ടെത്തി നിയമനശുപാർശയുടെ പട്ടിക പ്രസിദ്ധീകരിക്കുക അസാധ്യമാണ്‌.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ 2013 സെപ്‌തംബറിൽ കെഎസ്ആർടിസി കണ്ടക്ടറുടെ 9378 നിയമന ശുപാർശയാണ്‌ അയച്ചത്‌. അവയിൽ പകുതിപേർപോലും നിയമനം നേടിയില്ല. ആ ലിസ്‌റ്റിൽനിന്നുള്ള 4051 എൻജെഡി ഒഴിവ്‌ റിപ്പോർട്ട് ചെയ്യാൻ ഉമ്മൻചാണ്ടി സർക്കാർ തയ്യാറായില്ല. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം 2016 ഡിസംബറിലാണ് ഈ ഒഴിവുകളിൽ നിയമനം നൽകിയത്‌.

2013ലെ നിയമനശുപാർശയിൽനിന്ന് എൻജെഡി ഒഴിവുകൾ മാറ്റിനിർത്തിയാൽ സ്വാഭാവികമായും യുഡിഎഫ്‌ അവകാശപ്പെടുന്ന കണക്കിൽ വൻ ഇടിവുണ്ടാകും. യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷംകൊണ്ട് 1,58,680 പേർക്ക്‌ നിയമനം നൽകിയെന്നാണ്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവകാശവാദം.

എന്നാൽ, കണ്ടക്ടർ റാങ്ക്‌ലിസ്‌റ്റിന്‌ സമാനമായിരുന്നു മറ്റ്‌ പല ലിസ്‌റ്റുകളുടെയും അവസ്ഥ. നിയമന ശുപാർശ ലഭിച്ച ആയിരങ്ങൾക്കാണ്‌ പല കാരണങ്ങൾ പറഞ്ഞ്‌ ജോലി നിഷേധിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News