‘പ്രിയ ‘അനുജിത്തേ… നീയാണ് ദൈവം..’; മരണത്തിലും മനുഷ്യ സ്നേഹത്തിന്‍റെ മാതൃകയായി അഗ്നിശമനസേനാംഗം

പ്രിയ അനുജിത്തേ… നീയാണ് ദൈവം.
…………………………………………………………..
അവയവ ധാനത്തിലൂടെ കേരളത്തിന്റെ മുത്തായി മാറിയ അനുജിത്തിനെ കുറിച്ച് സിവിൽ ഡിഫൻസ് സേനാംഗം കോറിയിട്ട വാക്കുകളാണിത്.

കലയപുരത്ത് വച്ച് അപകടത്തിൽ പെട്ട് മസ്തിഷ്ക്ക മരണം സംഭവിച്ച് തിരുവനന്തപുരത്ത് ആശുപത്രിയിൽ കിടന്ന് തൻ്റെ ശരീരാവയവങ്ങൾ ഓരോന്നും ഓരോ ജീവനുകൾക്ക് നൽകുമ്പോഴും മരണത്തിലും അനുജിത്ത് മനുഷ്യ സ്നേഹി എന്ന മാതൃക ഉയർത്തിപിടിച്ചു.

ജീവിച്ചിരിക്കെ തന്നെ മനുഷ്യ ജീവൻ്റെ വിലയും അറിഞ്ഞ ആ യുവാവ് തൻ്റെ മരണ ശേഷം തൻ്റെ ശരീരാവയവങ്ങൾ മറ്റു ജീവനുകൾക്ക് നൽകാൻ അവയവദാന സമ്മതപത്രം നൽകിയിരുന്നു.

കേരളത്തിൻ്റെ സ്വന്തം സന്നദ്ധ സേനയായ സിവിൽ ഡിഫൻസിൻ്റെ കൊട്ടാരക്കര അഗ്നിശമന നിലയത്തിലെ അംഗമായിരുന്നു അനുജിത്.ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ അഗ്നിശമന രക്ഷാ സേനയോടൊപ്പം എന്നും മുൻപന്തിയിലായിരുന്നു .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ, ലോക് ഡൗൺ കാലത്തും ജില്ലയിലെ എല്ലാ ജീവൻ രക്ഷാ പ്രവർത്തനങ്ങളിലും മുൻപന്തിയിലായിരുന്നു.

ഒരു നല്ല “ഫൈറ്റർ ‘ ആയിരുന്നു എന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. റോഡ്,ജലാശയ,അപകടങ്ങളിൽപ്പെടുന്നവരെയൊക്കെ രക്ഷപ്പെടുത്താൻ ഓടിയെത്തുന്ന സേനാംഗം.

സിവിൽ ഡിഫൻസിൻ്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളിലൊക്കെ,സമൂഹ നന്മയ്ക്കായി ഏറെ ആത്മാർത്ഥമായി, നല്ല മനസ്സോടെ നിറഞ്ഞു നിന്ന് അഗ്നിശമന സേനയോടൊപ്പം പ്രവർത്തിച്ചിരുന്ന ഒരു അംഗമായിരുന്നു അനുജിത്.

ഒരു ചെറുപുഞ്ചിരിയോടെ എല്ലാറ്റിനേയും നേരിട്ട അനുജിത്തിൻ്റെ വിയോഗം സിവിൽ ഡിഫൻസിന് മാത്രമല്ല.. സമൂഹത്തിനും നഷ്ടമാണെന്ന്, അനുജിത്തിൻ്റെ വിയോഗത്തിൽ ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാറും മനുവും തങളുടെ ദുഃഖം രേഖപ്പെടുത്തി.

പ്രിയ അനുജിത്തേ… നീയാണ് ദൈവം. നീയാണ് ഉത്തമ കമ്മ്യൂണിസ്റ്റ് നിന്റെ ജീവിതം അതിനു സാക്ഷി.ലാൽസലാം..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here