സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി

കാസർഗോഡ് വീണ്ടും ഒരു കൊവിഡ് മരണം കൂടി. അണങ്കൂർ പച്ചക്കാട് സ്വദേശി ഹൈറനുസ (48) ആണ് മരിച്ചത്.

പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു.പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്.
ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.

കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറനുസയുടെത്. രണ്ടു ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News