കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ്; രോഗബാധ കണ്ടെത്തിയത് ആന്‍റിജന്‍ പരിശോധനയില്‍

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ മരിച്ച വ്യക്തിക്ക് കൊവിഡ്. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോയയാണ് (57)ഇന്ന് പുലർച്ചെ 5.30ന് മരിച്ചത്.

കല്ലായി സ്വദേശിയായ ഇയാള്‍ക്ക് ഹ്യദയസംബന്ധമായ അസുഖവും, പ്രമേഹവും ഉണ്ടായിരുന്നു. ഇതിനായി സ്ഥിരമായ മരുന്ന് ക‍ഴിച്ചിരുന്നു.

രണ്ട് ദിവസം മുൻപാണ് മെഡിക്കൽ കോളജിൽ എത്തിയത് എന്നാല്‍ ഇയാള്‍ കൊവിഡ് രോഗലക്ഷണങ്ങ‍ള്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അൻ്റിജൻ പരിശോധനയിലാണ് ഇയാള്‍ കൊവിഡ് പോസ്റ്റ്റ്റീവ് ആണെന്ന് അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News