കൊവി‍ഡ് വ്യാപനം അതിതീവ്രം; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. ജൂലൈ മാസം ഇത് വരെ ആറു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചു. ഇന്നലെ 648 പേർ മരിച്ചു. രാജ്യത്തെ ആകെ മരണസഖ്യ 28732 ആയി. ആന്ധ്രാ പ്രദേശിൽ രോഗം പടരുന്നു. അതേ സമയം രാജ്യത്ത് കോവിഡ് സാമൂഹ്യവ്യാപനം ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് രൂക്ഷതയിലേക്ക് കടന്ന് ഇന്ത്യ. ജൂലൈ മാസം ഇത് വരെ 6 ലക്ഷം പേരിൽ കോവിഡ് വ്യാപിച്ചു. ആദ്യ രോഗിയെ കണ്ടെത്തിയ ജനുവരി മുതൽ
ജൂലൈ 30 വരെ 5.9 ലക്ഷം രോഗികളായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ ജൂലൈ മാസം മാത്രം അത് മറികടന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 11, 92, 915 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 37, 724 പേരിൽ രോഗം സ്ഥിരീകരിച്ചു. 648 പേർ മരിച്ചു. ഇതോടെ മരണമടഞ്ഞവർ 28, 732 ആയി. 4, 11, 133 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്.

കോവിഡ് വലിയ രീതിയിൽ പടരുന്ന ഉത്തർ പ്രദേശിൽ, നേരിയ ലക്ഷണം ഉള്ളവരെ ആശുപത്രിയിൽ നിന്നും വിടാൻ തീരുമാനമായി. ഇതിനായി സർക്കാർ പുതിയ മാർഗനിർദേശം പുറത്തു ഇറക്കി. ഗുജറാത്തിൽ ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.

മഹാരാഷ്ട്രയിൽ ഒറ്റ ദിവസത്തിനുള്ളിൽ 8369 പേരിൽ രോഗം കണ്ടെത്തി . 24 മണിക്കൂറിനുള്ളിൽ 246 പേർ മരിച്ചു. അതേ സമയം മുംബൈയിൽ രോഗികളുടെ പ്രതിദിന എണ്ണം 995 ആയി കുറഞ്ഞു. ആന്ധ്രാ പ്രദേശിലും, തമിഴ്നാട്ടിലും ഇന്നലെ മാത്രം രോഗികളുടെ എണ്ണം 4900 യിരം കടന്നു.

കർണാടകയിൽ 3649 പുതിയ രോഗികൾ. രോഗം പടരുന്നുണ്ട് എങ്കിലും സംസ്ഥാനത്തു ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ചന്തകളടക്കം പൊതുവിപണികൾ അടച്ചിടും. ജൂലൈ 30- 31 തീയതികളിൽ നിചയിച്ചിരിക്കുന്ന കർണാടക കോമൺ എൻട്രൻസ് പരീക്ഷ നടത്താനും സർക്കാർ തീരുമാനിച്ചു.

അതേ സമയം രാജ്യത്ത് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ക്ലസ്റ്ററുകൾ രൂപപെട്ടുവെങ്കിലും കോവിഡ് സാമൂഹ്യ വ്യാപനത്തിലേയ്ക്ക് കടന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News