സ്വര്‍ണക്കടത്ത് കേസ്; മഞ്ചേരി സ്വദേശി പിടിയില്‍

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയ കേസിൽ കസ്‌റ്റംസ്‌ ഒരാളെകൂടി അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട്‌ പുളിക്കത്ത്‌ വീട്ടിൽ ഹംസത്ത്‌ അബ്‌ദുസലാം ആണ്‌ അറസ്‌റ്റിലായത്‌.ഇതോടെ കേസിൽ 16 പേർ പിടിയിലായി.

കേസിൽ അറസ്‌റ്റിലുള്ള കെ ടി റമീസുമായി അടുപ്പമുള്ള ആളാണ്‌ ഹംസത്ത്‌ അബ്ദുസലാം. കള്ളക്കടത്ത്‌ നിയന്ത്രിച്ച കെ ടി റമീസ്‌ ലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ്‌ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News