കൊവിഡ് പ്രതിരോധം: 24ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഈ മാസം 24ന് വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും യോഗം ചേരുക.

അതേസമയം, ഈ മാസം 27ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റും. അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടാകും.

തിരുവനന്തപുരത്ത് കൊവിഡ് രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ധനബില്ല് പാസാക്കാനായിരുന്നു സഭാ സമ്മേളനം തീരുമാനിച്ചത്. ധനബില്ല് ഓര്‍ഡിനന്‍സായി ഇറക്കുന്ന കാര്യം നിയമവശങ്ങളും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here