സ്വർണ്ണക്കടത്ത് കേസ്; ഫൈസൽ ഫരീദിന്റെ വീട്ടിൽ എന്‍ഐഎ അറസ്റ്റ് വാറന്റ് പതിച്ചു

സ്വർണ്ണക്കടത്ത് കേസ് പ്രതി ഫൈസൽ ഫരീദിന്റെ വീട്ടിൽ എന്‍ഐഎ അറസ്റ്റ് വാറന്റ് പതിച്ചു. തൃശ്ശൂർ കൈപ്പമംഗലം മൂന്നുപീടികയിലെ വീട്ടിലാണ് വാറന്റ് പതിച്ചത്.സ്വർണ്ണകടത്ത് കേസിലെ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. എറണാകുളം എന്‍ഐഎ സ്പെഷ്യൽ കോടതിയുടെ വാറന്റ് ഇന്ന് രാവിലെയാണ് എന്‍ഐഎ സംഘം ഫൈസലിന്റെ വീട്ടിൽ പതിച്ചത്.

കഴിഞ്ഞ 2 വർഷത്തോളമായി അടഞ്ഞു കിടക്കുന്ന ഫൈസൽ ഫരീദിന്റെ തൃശൂരിലെ വീട്ടിലാണ് എന്‍ഐഎ സംഘം അറസ്റ്റ് വാറന്റ് പതിച്ചത്.സ്വർണ്ണ കടത്ത് കേസിലെ പ്രമുഖ കണ്ണിയും മൂന്നാം പ്രതിയുമായ ഫൈസലിന്റെ വിട്ടിൽ കസ്റ്റംസ് സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധന നിർണ്ണായകമായ നിരവധി രേഖകളാണ് ലഭിച്ചത്.കംമ്പ്യൂട്ടറും പണം ഇടപാടുകളുടെ രേഖകളും ഉൾപ്പടെയുള്ളവ കസ്റ്റംസ് സംഘം പിടിച്ചെടുത്തിരുന്നു.

ഇതിന്റെ തുടർച്ചയായി ഇന്നലെ തൃശൂരിൽ ഫൈസലിന് അക്കൗണ്ടുള്ള 3 ബാങ്കുകളോട് കഴിഞ്ഞ 3 വർഷത്തെ ഫൈസലിന്റെ മുഴുവൻ ഇടപാടുകളും കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു.

ബാങ്കുകളിൽ നിരവധി ലോണുകളുള്ള ഫൈസൽ അവയൊന്നും കൃത്യമായി അടച്ചിരുന്നില്ല എന്നാണ് ബാങ്കുകൾ കസ്റ്റംസിന് റിപ്പോർട്ട് നൽകിയത്.സ്വർണ്ണ കടത്ത് കേസിലെ പ്രമുഖ കണ്ണിയായ ഫൈസൽ ഫരീദ് കസ്റ്റഡിയിലായാൽ കേസിൽ അത് നിർണ്ണായക വഴിത്തിരിവ് ആകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News