കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തി ‘ചെന്നിത്തലയുടെ ഉസ്മാന്റെ’ സഹോദരന്‍; വരന് കൊവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസം

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് ചെക്യാട് മണ്ഡലം ജനറല്‍ സെക്രട്ടറി അബൂബക്കറിനെതിരെ കേസ്.

രമേശ് ചെന്നിത്തലയുടെ സ്വന്തക്കാരനും ഖത്തറിലെ കോണ്‍ഗ്രസ് പ്രവാസി സംഘടനയുടെ നേതാവുമായ ഉസ്മാന്റെ സഹോദരനാണ് അബൂബക്കര്‍. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടറായ വരന് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വിവാഹച്ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പലര്‍ക്കും മാസ്‌ക് പോലുമില്ലായിരുന്നു. മാസ്‌ക് ധരിച്ചവര്‍ മൂക്കിന് താഴെയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here