ജയ്‌ഘോഷിന്റെ വീടുകളില്‍ കസ്റ്റംസ് പരിശോധന; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി കസ്റ്റംസ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് മുന്‍ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ തിരുവനന്തപുരത്തെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തി. ആക്കുളത്തും വട്ടിയൂര്‍ക്കാവിലു മുള്ള വീടുകളിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിനു ലഭിച്ചു.

ഉച്ചയ്ക്ക് 2.30 ഓടെയാണ് ജയ്‌ഘോഷിന്റെ തിരുവനന്തപുരത്തുള്ള രണ്ടു വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയത്. വട്ടിയൂര്‍ക്കാവിലെ വീട്ടിലും ആക്കുളത്തെ കുടുബ വീട്ടിലും കസ്റ്റംസ് ഒരേ സമയം പരിശോധന നടത്തി. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ പരിശോധനയ്ക്കിടയില്‍ ജയ്‌ഘോഷിനെ എത്തിച്ചു.

വീട്ടില്‍ നിന്ന് പാസ്ബുക്ക് അടക്കമുള്ള ബാങ്ക് രേഖകള്‍ കസ്റ്റംസ് ശേഖച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജയ്‌ഘോഷിനെ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. ഇയാളുടെ മൊഴികളില്‍ കസ്റ്റംസിന് വൈരുധ്യം തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീടുകളില്‍ പരിശോധന നടത്തിയത്.

ജയ്‌ഘോഷ് ആത്മഹത്യക്കു ശ്രമിക്കുന്നത് ആക്കുളത്തെ കുടുംബ വീട്ടിലെത്തിയതിനു ശേഷമാണ്. അതിനു മുന്‍പ് ഇയാള്‍ താമസിച്ചിരുന്നത് വട്ടിയൂര്‍ക്കാവിലെ വീട്ടിലാണ്. സ്വര്‍ണം പിടികൂടിയ ദിവസം ഇയാള്‍ പല തവണ സ്വപ്നയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ജയ്‌ഘോഷ് മാനസിക പിരിമുറുക്കം കാണിച്ചിരുന്നതും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News