നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്; നഗരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: നഗരവാസികള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണമെന്ന് മേയര്‍ കെ.ശ്രീകുമാര്‍. നഗരസഭയിലെ നാല് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്നാണ് മേയറുടെ അഭ്യര്‍ത്ഥന.

നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കും,ജീവനക്കാര്‍ക്കുമായി നടത്തിയ കോവിഡ് പരിശോധനയിലാണ് നാല് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിതീകരിച്ചത്. ഒരു ശുചീകരണ വിഭാഗം ജീവനക്കാരനും കോവിഡ് സ്ഥിതീകരിച്ചിരുന്നു.

തീരദേശത്തിന് പുറത്ത് നഗരത്തില്‍ കോവിഡ് കേസുകള്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിട്ടുള്ളതെന്നത് ഗുരുതരമായ സഹചര്യമാണെന്നും മേയര്‍ പറഞ്ഞു.

രോഗം സ്ഥിതീകരിച്ച കൗണ്‍സിലര്‍മാരെ ചികിത്സാ കേന്ദ്രങ്ങളിലേക്കും, ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുമെന്നും,പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.

രോഗം സ്ഥിതീകരിച്ച ഒരാള്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നഗരസഭയുടെ ഉള്ളൂര്‍ സോണല്‍ ഓഫീസ് അടച്ചിടാന്‍ തീരുമാനിച്ചതായും മേയര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News