ഓണത്തിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവൃഞ്ജന കിറ്റ് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

11 ഇനങ്ങളാണ് ഉണ്ടാവുക. ആഗസ്റ്റ് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. മതിയായ റേഷന്‍ ധാന്യം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് ആഗസ്റ്റില്‍ പത്ത് കിലോ വീതം അരി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സാമൂഹിക അകലം; വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടി

സാമൂഹിക അകലം പാലിക്കുന്നതിലടക്കം വീഴ്ച വരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രോസിക്യൂഷന് രൂപം നല്‍കി. നിര്‍ദ്ദേശം ലംഘിക്കുന്ന സ്ഥാപന ഉടമകളെ അറസ്റ്റ് ചെയ്യും. അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യം, മരണം എന്നിവയ്ക്ക് മാത്രമേ സംസ്ഥാനം വിട്ട് പോകാനാവൂ. ഇവര്‍ ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News