8500 കിലോമീറ്ററുകള്‍ അകലെയിരുന്ന് റെജിയെ കെട്ടിപ്പിടിച്ച് ഡോ. മോഹന്‍ റോയ്; മരുന്ന് പരീക്ഷണത്തിന് വിധേയനായ മലയാളി ആദ്യമായി ചാനല്‍ ചര്‍ച്ചയില്‍

തിരുവനന്തപുരം: ജീവന്‍രക്ഷാ വാക്‌സിനായി ലണ്ടനില്‍ പരീക്ഷണ വിധേയനായ റെജിയെ ചാനല്‍ ചര്‍ച്ചയില്‍ ‘ഡിജിറ്റല്‍ ഹഗ്ഗ്’ നല്‍കി ആരോഗ്യ വിദഗ്ദര്‍.

ഓക്‌സഫര്‍ഡ് സര്‍വ്വകലാശാലയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ മലയാളിയും കേരളത്തിന്റെ അഭിമാനവുമായ റെജിയെയാണ് കൈരളി ന്യൂസിന്റെ ചര്‍ച്ചയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അഭിനന്ദിച്ചത്.

ആദ്യമായാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായ ഒരാള്‍ ചാനല്‍ ചര്‍ച്ചക്ക് പങ്കെടുക്കുന്നത്. രണ്ടാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തിനായിരുന്നു റെജി വിധേയനായത്. ചരിത്രപ്രാധാന്യമുള്ള ഒരു പരീക്ഷണത്തിന് വിധേയനായതില്‍ അഭിമാനമുണ്ടെന്നും റെജി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here