മരണത്തിലും എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കി; അനുജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

കൊല്ലം:  മരണത്തിന് ശേഷവും അവയവദാനത്തിലൂടെ എട്ട് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ നല്‍കിയ കൊല്ലം എഴുകോണ്‍ സ്വദേശി അനുജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി. സുഹൃത്തുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനു പേരാണ് നിറകണ്ണുകളോടെ അന്തിമോപചാരം അര്‍പ്പിച്ചത്.

നാട്ടുകാരുടെ എന്താവശ്യത്തിനും ഒപ്പമുണ്ടായിരുന്ന അനുജിത്ത് അവസാനമായി ജന്മനാട്ടിലേക്ക് എത്തിയത് ശരീരം തന്നെ ദാനംചെയ്ത ശേഷം. 27 വയസിനിടെ അനുജിത്ത് നേടിയ നാട്ടുകാരുടെ സ്നേഹം അന്ത്യയാത്രയില്‍ നേര്‍കാഴ്ചയായി കണ്ണീരണിഞ്ഞ് നാട്ടുകാര്‍ അവനെ അവസാനമായി കണ്ടു.

സിവില്‍ ഡിഫന്‍സ് ടീമില്‍ അംഗമായിരുന്ന അനുജിത്തിന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അവസാന സല്യൂട്ട് നല്‍കി.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൂന്നു മണിയോടെയാണ് മൃതദേഹം എഴുകോണിലെ കുടുംബവീട്ടില്‍ എത്തിച്ചത്.

നാടിന്റെ പലദിക്കുകളില്‍ നിന്നും നൂറുകണക്കിനു പേര്‍ അനുജിത്തിന് യാത്രാമൊഴിയേകാനെത്തി. കൊവിഡ് പശ്ചാതലത്തില്‍ നിശ്ചിത അകലം പാലിച്ചാണ് ജനങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചത്.

എഴുകോണിലെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കുമ്പോള്‍ അനുജിത്തിന്റെ ഹൃദയം മറ്റൊരാളില്‍ തുടിച്ചു തുടങ്ങിയെന്ന ശുഭവാര്‍ത്ത നാടിനെ തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News