പാലത്തായി പീഡനക്കേസ്; തുടരന്വേഷണത്തിന് കോടതി അനുമതി

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ തുടരന്വേഷണത്തിന് തലശേരി അഡിഷനല്‍ ജില്ലാകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടെന്നും പോക്‌സോ ചുമത്താനുള്ള കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ തുടരന്വേഷണം വേണം എന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പോരായ്മയുണ്ടെന്നു കാണിച്ച് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.കണ്ണൂര്‍ പാനൂര്‍ പാലത്തായിയില്‍ ഒന്‍പതു വയസ്സുകാരിയെ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്‍ പീഢിപ്പിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കുറ്റ പത്രത്തില്‍ പോക്‌സോ വകുപ്പുകളില്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ പ്രകാരമുള്ളതായിരുന്നു കുറ്റപത്രം. കുറ്റപത്രത്തിലെ ഇത്തരം അപാകതകള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലാണ് അഡിഷനല്‍ ജില്ലാ ജഡ്ജ് തുഷാര്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

എഫ്‌ഐ ആറില്‍ ഉള്ള പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള തെളിവുകള്‍ കണ്ടെത്താന്‍ തുടരന്വേഷണം ആവശ്യമാണെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്റെ വാദം.ഇത് കോടതി അംഗീകരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളില്‍ പരസ്യ പ്രതികരണം നടത്തുന്നത് തടയണമെന്ന് പ്രതി ഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.ഇതിന് മറുപടിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന നിര്‍ദേശമുണ്ടെന്ന് കോടതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News