സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കുതിക്കുന്നു; 12 ലക്ഷം രോഗികള്‍; 30000 മരണം

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 12 ലക്ഷം കടന്നു.‌ മരണം മുപ്പതിനായിരത്തോടടുത്തു. രോ​ഗികള്‍ പത്തുലക്ഷത്തില്‍നിന്ന്‌ 12 ലക്ഷമായത് ആറുദിവസത്തിനുള്ളിൽ. ഒറ്റദിവസത്തെ മരണം 700 കടന്നു. ഓരോ മൂന്നുദിവസവും ലക്ഷം രോ​ഗികള്‍.

ആഗസ്‌ത്‌ ആദ്യവാരത്തോടെ രോ​ഗികള്‍ 20 ലക്ഷം കടന്നേക്കാം. ജൂലൈ ഒന്നുമുതൽ 21 വരെയുള്ള മൂന്നാഴ്‌ച ആറുലക്ഷത്തിലേറെ രോ​ഗികള്‍. ജൂൺ 30ന്‌ രോ​ഗികള്‍ 5.86 ലക്ഷം, 21 ദിവസംകൊണ്ട്‌ ഇരട്ടിയിലേറെയായി. മൂന്നാഴ്ചയില്‍ 11361 മരണം.

കുതിച്ചുകയറി സംസ്ഥാനങ്ങൾ

ഒറ്റദിവസത്തെ രോ​ഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്‌, ആന്ധ്ര, കർണാടകം, ബംഗാൾ എന്നിവിടങ്ങളില്‍ ബുധനാഴ്‌ച ഏറ്റവും വലിയ കുതിപ്പുണ്ടായി. മഹാരാഷ്ട്രയിൽ ആദ്യമായി ഒറ്റദിവസം രോ​ഗികള്‍ പതിനായിരം കടന്നു. ആന്ധ്ര ആറായിരവും തമിഴ്‌നാട് അയ്യായിരവും കടന്നു. തമിഴ്‌നാട്ടിൽ മാർച്ചുമുതലുള്ള 444 മരണംകൂടി കോവിഡ്‌ മരണങ്ങളായി സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News