ശാസ്താംകോട്ടയില്‍ ചന്തക്കുരങ്ങന്‍മാര്‍ പട്ടിണിയില്‍

ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിൽ. ശാസ്താംകോട്ട കണ്ടയിനമെന്റ് സോണായതോടെ ആഹാരം തേടി വാനരപട കൂട്ടത്തോടെ നാടാകെ ഇറങിയത് ആശങ്ക സൃഷ്ടിക്കുന്നു.വാനരന്മാർക്ക് കൊവിഡ് പകരാനുള്ള സാധ്യതയുമുണ്ട്.

ചന്തകുരങന്മാരുടെ തലവനായ കൊച്ചു സായിപ്പിന്റെ നേതൃത്വത്തിലാണ് വാനരപട തെരുവിലിറങിയത്. മാർച്ച് 24 ന് തുടങിയ ആദ്യ ലോക്ഡൗണിനു ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡിവൈഎഫഐ ഉൾപ്പടെയുള്ള സംഘടനകളും വ്യക്തികളും വാനര പടക്ക് സദ്യ ഒരുക്കിയിരുന്നു എന്നാൽ ലോക് ഡൗൺ പിൻവലിച്ചതോടെ ചന്ദകുരങന്മാർക്ക് സാധാരണ പോലെ ആഹാരത്തിന് മുട്ടില്ലായിരുന്നു.

എന്നാൽ പഞ്ചായത്താകെ വീണ്ടും ലോക്ഡൗൺ ആയതോടെ അന്നംമുട്ടിയ ചന്ദകുരങന്മാർ അവരുടെ തടലവൻ കൊച്ചു സായിപ്പിന്റെ നേതൃത്വത്തിൽ തെരുവിലിറങി തമ്മിൽ അടിപിടിയും നാട്ടുകാർക്ക് വല്യ ശ്യവുമായി.

അതേ സമയം ക്ഷേത്ര കുരങന്മാർക്ക് അമ്പലത്തിനകത്ത് എന്നും സദ്യ ലഭിക്കുന്നുണ്ട്. അവരുടെ പുതിയ തലവൻ പുഷ്കരൻ ചന്തകുരങന്മാരെ അമ്പലത്തിനുള്ള്ൽ കയറ്റാതെ ക്ഷേത്രകുരങന്മാർക്ക് സംരക്ഷണം നൽകുന്നത്. പഴയ തലവൻ സായിപ്പിന്റെ മകനാണ് ചന്തകുരങന്റെ തലവനായ കൊച്ച് സായിപ്പെന്നും ഒരു കഥയുണ്ട്. എന്തായാലും ചന്തകുരങന്മാരുടെ പട്ടിണിക്ക് പരിഹാരം കണ്ടില്ലെങ്കിൽ വാനരപട നാട്ടുകാരേയും ആക്രമിക്കാൻ മടിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here