നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുന്നതില്‍ ഇന്ന് തീരുമാനം

നിയമസഭാ സമ്മേളനം മാറ്റി വയ്ക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഈ മാസം 27നാണ് ധനബില്ല് പാസാക്കാനായി സഭ ചേരാൻ തീരുമാനിച്ചത്.

എന്നാൽ തിരുവനന്തപുരത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് സഭാ സമ്മേളനം മാറ്റി വയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.

അതെസമയം ജൂലായ് 31 നു മുൻപ് ധനകാര്യ ബിൽ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതിനു പകരം ബില്ല്
പാസാക്കാനുള്ള കാലാവധി രണ്ടു മാസത്തേക്ക് ദീർഘിപ്പിക്കാനായി ഓർഡിനൻസ് ഇറക്കുന്നതടക്കമുള്ള കാര്യവും മന്ത്രിസഭ ചർച്ച ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News