ഇബ്രാഹിംകുഞ്ഞിന്റെ വമ്പൻ സ്വത്ത്‌ വിവരം ഹൈക്കോടതിയിൽ

എംഎൽഎയും മന്ത്രിയുമായിരിക്കെ മുസ്ലിംലീഗ്‌ നേതാവ്‌ വി കെ ഇബ്രാഹിംകുഞ്ഞ്‌ സമ്പാദിച്ച ശതകോടികളുടെ സ്വത്തുവിവരം ഹൈക്കോടതിയിൽ.

പാലാരിവട്ടം പാലം നിർമാണ അഴിമതിയിലും അനധികൃത സ്വത്തുസമ്പാദനത്തിലും ഇബ്രാഹിംകുഞ്ഞിനെതിരെ നടക്കുന്ന അന്വേഷണത്തിൽ ഈ വിവരങ്ങളും പരിഗണിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ ഹർജി.

കളമശേരി സ്വദേശി ജി ഗിരീഷ്‌ബാബുവാണ്‌ ഹർജിക്കാരൻ. പാലാരിവട്ടം അഴിമതിക്കേസിൽ അഞ്ചാംപ്രതിയായ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസും അനധികൃത സ്വത്തുസമ്പാദന കേസിൽ എൻഫോഴ്‌സ്‌മെന്റുമാണ്‌ അന്വേഷണം നടത്തുന്നത്‌.

സാധാരണ രാഷ്‌ട്രീയപ്രവർത്തകൻമാത്രമായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ്‌ 2001ലാണ്‌ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചത്‌. അപ്പോൾ തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തന്റെ പേരിൽ സ്വത്തുക്കളില്ലെന്ന്‌ രേഖപ്പെടുത്തിയിരുന്നതായി ഹർജിയിൽ പറയുന്നു.

പിന്നീട്‌ നാലുതവണ എംഎൽഎയും രണ്ടുവട്ടം മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ്‌, തന്റെയും കുടുംബാംഗങ്ങളുടെയും പേരിൽ ശതകോടികളുടെ സ്വത്താണ്‌ സമ്പാദിച്ചത്‌.

സ്വത്തുവിവരം

സ്‌കൈ ഫോം മാട്രെസസ്‌ ഉൽപ്പാദിപ്പിക്കുന്ന പെരിയാർ പോളിമേഴ്‌സിന്റെ മാനേജിങ് ഡയറക്‌ടർമാർ ഇബ്രാഹിംകുഞ്ഞും മകനുമാണ്‌. 25 കോടി രൂപ വാർഷിക ആദായമുള്ള കമ്പനിയാണിത്‌.

പൊള്ളാച്ചിയിലെ പെരിയാർ കയർ പ്രോഡക്‌ട്‌സും ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്‌.

പാലാരിവട്ടം ജനത റോഡിലെ യുണൈറ്റഡ്‌ പ്ലാസ ഷോപ്പിങ് കോംപ്ലക്‌സ് ഭാര്യയുടെകൂടി പേരിൽ‌.

ഇടപ്പള്ളി ബൈപാസിൽ പാടിവട്ടത്തെ ഹൈവേ സ്‌ക്വയർ ഷോപ്പിങ് കോംപ്ലക്സ് മകന്റെ കൂടി പേരിൽ‌.

ആലുവ മണപ്പുറത്തിനുസമീപമുള്ള ഭൂമിയും കെട്ടിടവും മകന്റെകൂടി പേരിൽ‌. ആലങ്ങാട്‌ പഞ്ചായത്തിലെ കൊങ്ങോർപ്പിള്ളിയിൽ രണ്ട്‌ ഏക്കർ ഭൂമിയും കെട്ടിടവും.

നെടുമ്പാശേരി വിമാനത്താവളപരിസരത്തെ ഹോട്ടൽ ഗേറ്റ്‌വേ ഇന്നിന്റെ ഭൂമി, ജിദ്ദയിലെ ഹനാൻ ട്രേഡിങ്ങിൽ 500 കോടി വിദേശപണവും നിക്ഷേപം.

പനമ്പിള്ളി നഗറിലെ (നിലവിൽ പ്രവർത്തിക്കുന്നില്ല) ഐഒസി പെട്രോൾ പമ്പിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News