സ്വര്‍ണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. കസ്റ്റംസിലെ അന്വേഷണ ഉദ്യോസ്ഥര്‍ക്കാണ് സ്ഥലംമാറ്റം.

കസ്റ്റംസ് കമ്മീഷണറാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഇവരെ സ്ഥലംമാറ്റുന്നതിലൂടെ ഫലത്തില്‍ ഇത് സ്വര്‍ണക്കടത്ത് കേസിനെ പ്രതികൂലമായ ബാധിച്ചേക്കാം.

എന്നാല്‍ കസ്റ്റംസില്‍ നിന്നും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനില്‍ പോയവരുടെ കാലാവധി ക‍ഴിഞ്ഞതോടെ തിരിച്ചുവിളിച്ചതായാണ് കസ്റ്റംസിന്‍റെ വിശദീകരണം.

എന്നാല്‍ കസ്റ്റംസ് കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ അറിഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ ഉത്തരവ് മരവിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്തുകേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു.

ദുബായിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനേയും എൻഐഎ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News