പ്രതിപക്ഷ നേതാവിന്‍റെ മറ്റൊരു ആരോപണം കൂടി പൊളിഞ്ഞു; ജൂലൈ മാസത്തില്‍ സിസിടിവി കേടായെന്ന വാദത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടിയത് മെയ്മാസത്തില്‍ സിസിടിവി നന്നാക്കിയതിന്‍റെ രേഖകള്‍

സ്വർണക്കടത്ത് കേസിന്‍റെ രഹസ്യങ്ങൾ നീക്കാൻ സെക്രട്ടറിയേറ്റിലെ സിസിടിവി കേടാക്കിയെന്ന പ്രതിപക്ഷനേതാവിന്‍റെ വാദം പൊളിയുന്നു. ജൂലൈ മാസത്തിൽ സ്വർണ പിടിക്കുമെന്ന് കണ്ട് രണ്ട് മാസം മുമ്പ് സിസി ടിവി കേടാക്കിയെന്നാണ് ചെന്നിത്തലയുടെ വാദം.

മെയ് മാസത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ ഇടിമിന്നലിൽ തകർന്ന ക്യാമറകൾ നന്നാക്കിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ഇല്ലാതാക്കാൻ ശ്രമിച്ചുവെന്ന് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത് പ‍ഴയൊരു ഓർമ്മയുടെ അടിസ്ഥാനത്തിലാണ്. സോളാർ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയത് ഏറെ വിവാദമായിരുന്നു.

ഇത്തരമൊരു ഒരോപണത്തിലൂടെ പാർട്ടിയിലെ തന്‍റെ പ്രതിയോഗി കൂടിയായ ഉമ്മൻ ചാണ്ടിയെ നാണം കെടുത്താനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് ഉറപ്പാണ്. സ്വർണക്കടത്തുമായി മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ പതിനെട്ടടവും പയറ്റിയിട്ടും രക്ഷയില്ലെന്ന് കണ്ടാണ് പ്രതിപക്ഷം പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്.

ക‍ഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിലയിരുന്നു സ്വർണക്കടത്തിന്‍റെ വിവരങ്ങൾ മറക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി കേടാക്കിയെന്നും അതുവ‍ഴി ഒാഫീസ് ഇടപെട്ട് ദൃശ്യങ്ങൾ ഒ‍ഴിവാക്കിയെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ നേതാവിന്‍റെ ഈ ആരേപണങ്ങളും പതിവുപോലെ പൊളിയുകയാണ്. കഴിഞ്ഞ മെയ് മാസം 13ന് ചീഫ് സെക്രട്ടറിയുടെ ആഫീസിലെ CCTV സംവിധാനം ഇടിമിന്നലിൽ കേടായത് നന്നാക്കിയതിന് 10413 രൂപ അനുവദിച്ച് കൊണ്ട് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗം ഉത്തരവിറക്കിയതിന്‍റെ പകർപ്പാണിത്.എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വിയാണെന്ന് തെറ്റിദ്ദരിച്ചാണ് ചെന്നിത്തല ഈ തെളിവും ഉയർത്തി പിടിച്ച് രംഗത്തെത്തിയത്.

ഈ രേഖകൾ പുറത്തു വന്നതോടെ പ്രതിപക്ഷനേതാവിന്‍റെ പുതിയൊരാരോപണം കൂടി പൊളിഞ്ഞിരിക്കുകയാണ്.

സി സി ടി വി കേടായതും നന്നാക്കിയതും മെയ്മാസത്തിലാണ്. സ്വർണക്കടത്ത് പിടിക്കപെടുമെന്ന് മുൻകൂട്ടി കണ്ട് രണ്ട് മാസം മുമ്പേ സി സി ടി വി ദൃശ്യങ്ങൾ ഇല്ലാതാക്കിയെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം. തെളിവുകൾ പുറത്ത് വന്നതോടെ അരോപണം പിൻ വലിക്കുകയേ പ്രതിപക്ഷ നേതാവിന് നിവർത്തിയുള്ളു.

ഇല്ലെങ്കിൽ പതിവ് പോലെ ക്ഷമാപണമെങ്കിലും നടത്തുമെന്ന് ഉറപ്പാണ്.ഇതിനോടകം തന്നെ നേതാവിന്‍റെ പുതിയ ആരോപണം തകർന്നടിഞ്ഞത് സോഷ്യൽ മീഡിയയാകെ ഏറ്റെടുത്ത് ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News