കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി; സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും

ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും.

ധനബില്‍ പാസാക്കുന്നതിനു വേണ്ടിയാണ് തിങ്കളാഴ്ച ഒരു ദിവസത്തെക്ക് നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിയത്. ധനബില്‍ പാസാക്കുന്നതിനുള്ള കാലാവധി നീട്ടാനാണ് സര്‍ക്കാര്‍ ആലോചന. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും.

അതേസമയം, കൊവിഡ് രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ചില മേഖലകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

നിലവിലെ സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങള്‍ കേരളത്തിലുണ്ടെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നാളെ സര്‍വകക്ഷിയോഗം ചേരും. ലോക്ഡൗണ്‍ അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. ഇതുകൂടി പരിഗണിച്ചാകും തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News