മരണത്തിന്റെ വ്യാപാരികളെ, ജനങ്ങളെ വെറുതെവിടൂ; കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ഇതാണോ മാതൃകയെന്ന് ജനം

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ഉയരുന്നു.

കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ എംപി പങ്കെടുത്ത വിവിധ പരിപാടികളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാസ്‌ക് ധരിക്കാതെ പങ്കെടുത്തതായാണ് ആക്ഷേപം.

നേരത്തെ തന്നെ എംപിക്കെതിരെ ഈ പരാതി നിലനിന്നിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പഞ്ചായത്തിലെത്തിയ ഉണ്ണിത്താന്‍ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കുമൊപ്പം ഫോട്ടോ എടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ എംപിക്കെതിരെ ഈ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്.

ജനങ്ങള്‍ക്ക് മാതൃകയാകേണ്ട എംപി ചട്ടലംഘനം നടത്തുന്നതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് കമ്മറ്റി മുഖ്യമന്ത്രിക്കും അധികൃതര്‍ക്കും പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News