ഇന്ന് 1078 പേര്‍ക്ക് കൊവിഡ്; 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 432 പേര്‍ക്ക് രോഗമുക്തി; കൂടുതല്‍ ജാഗ്രത പാലിക്കണം, അടുത്ത ആഴ്ചകള്‍ അതീവ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 106 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 80 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 51 പേര്‍ക്ക് വീതവും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജൂലൈ 21ന് മരണമടഞ്ഞ കൊല്ലം ജില്ലയിലെ റഹിയാനത്ത് (58), കണ്ണൂര്‍ ജില്ലയിലെ സദാനന്ദന്‍ (60), എന്നീ വ്യക്തികളുടെ പരിശോധനഫലവും ഇതില്‍ ഉള്‍പെടുന്നു.

കൂടാതെ കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രന്‍ (73), കോഴിക്കോട് ജില്ലയിലെ കോയൂട്ടി (57), എറണാകുളം ജില്ലയിലെ ലക്ഷ്മി കുഞ്ഞന്‍പിള്ള (79) എന്നീ വ്യക്തികളും മരണമടഞ്ഞു. ഇവരെ കോവിഡ് 19 മരണങ്ങളുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതോടെ മരണം 50 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 65 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം ജില്ലയിലെ 206 പേര്‍ക്കും, കൊല്ലം ജില്ലയിലെ 103 പേര്‍ക്കും, എറണാകുളം ജില്ലയിലെ 98 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 56 പേര്‍ക്കും, കോട്ടയം ജില്ലയിലെ 52 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 49 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 46 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 41 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 40 പേര്‍ക്ക് വീതവും, മലപ്പുറം ജില്ലയിലെ 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 12 പേര്‍ക്കും, വയനാട് ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 7 വീതം, ഇടുക്കി ജില്ലയിലെ 6, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 3 വീതവും, കോഴിക്കോട് ജില്ലയിലെ 2, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 12 ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കും, 9 കെ.എസ്.സി. ജീവനക്കാര്‍ക്കും, 2 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 432 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, കൊല്ലം ജില്ലയില്‍ 31 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 21 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 9458 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6596 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,117 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

നിരീക്ഷണത്തിലുള്ളവരില്‍ 1,48,763 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,433 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,12,266 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9159 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,07,066 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,02,687 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്.

കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ 3), തിരുവള്ളൂര്‍ (5, 6, 10), താമരശേരി (9), മുക്കം (29, 30), തൃശൂര്‍ ജില്ലയിലെ മതിലകം (14), തിരുവില്വാമല (10), പടിയൂര്‍ (1, 13, 14), ആലപ്പുഴ ജില്ലയിലെ തൃപ്പുണ്ണിത്തുറ (5), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (23), മണ്ണഞ്ചേരി (14, 17, 20), കാസര്‍ഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി (14, 15), കുമ്പടാജെ (6, 7, 9), കണ്ണൂര്‍ ജില്ലയിലെ ഏഴോം (14), പിണറായി (12), കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ (എല്ലാ വാര്‍ഡുകളും), നിലമേല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ മഞ്ഞപ്ര (8), കോട്ടയം ജില്ലയിലെ വൈക്കം മുന്‍സിപ്പാലിറ്റി (21, 25), പാലക്കാട് ജില്ലയിലെ മറുതറോഡ് (10), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 12, 13, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

അതേസമയം, 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 428 ഹോട്ട് സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത ചില ആഴ്ചകള്‍ അതീവ പ്രധാനമാണെന്നും ഇപ്പോള്‍ നാം കാണിക്കുന്ന ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അതായത്, നാം തന്നെയാണ് നമ്മുടെ ഭാവി ഏത് തരത്തിലാണെന്ന് നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക എന്നതൊരു നിഷ്ടയാക്കണം. സന്നദ്ധ സേവനം ചെയ്യാന്‍ കഴിയുന്നവരെല്ലാം സമൂഹത്തിന്റെയാകെ ആരോഗ്യം ഉറപ്പുവരുത്താനായി മുന്നിട്ടിറങ്ങണം. അതിജീവനത്തിന്റെ ജനകീയ മാതൃക തന്നെ നാം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

കൊവിഡിനെതിരായ അതിജീവനം നാം രചിക്കേണ്ടതും ആ ജനകീയ മാതൃകയില്‍ ഊന്നിയാണ്. അതില്‍ പങ്കാളികളാകണമെന്നും ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്നും എല്ലാവരോടുമായി അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News